Show simple item record

dc.contributor.advisorC, Adarsh
dc.contributor.authorN.S., Sandhya
dc.date.accessioned2024-08-07T05:15:50Z
dc.date.available2024-08-07T05:15:50Z
dc.date.issued2024-06-24
dc.identifier.urihttps://hdl.handle.net/20.500.12818/1623
dc.description.abstractമലയാളകവിതയിൽ കാല്പനികത ശക്തമായിരുന്ന കാലഘട്ടത്തിലാണ എൻ.വി. കൃഷ്ണവാര്യർ കാവ്യരംഗത്തേക്ക പ്രവേശിക്കുന്നത്. സമകാലിക കവിതകളിൽ പ്രബലമായിരുന്ന ആശയങ്ങളോട് വിയോജിച്ചും അവയെ പുനർനിർണ്ണയിച്ചുകൊണ്ടുമുള്ള രചനാരീതിയായിരുന്നു എൻ വിയുടേത്. അതുകൊണ്ടുതന്നെ മലയാളകവിതയെ കാല്പനികതയിൽ നിന്നും ആധുനികതയിലേക്ക് കൈപിടിച്ചുയർത്തിയ പ്രമുഖനായാണ ഇദ്ദേഹത്തെ സാഹിത്യലോകം വിലയിരുത്തുന്നത്. എൻ.വി.യുടെ കവിതകളിലെ മിത്തും, ദേശീയസങ്കല്പവും, കാവ്യപാരമ്പര്യവും, ഗാന്ധിചിന്തയുമാണ് അദ്ദേഹത്തിന്റെ കൃതികളിലെ പ്രതിരോധസ്വഭാവങ്ങളെ നിർണ്ണയിക്കുന്നത്. കാലഘട്ടത്തിന്റെ ആവശ്യങ്ങളെയാണ എൻ.വി. കവിതയിൽ നിറവേറ്റിയത്. അതുകൊണ്ടുതന്നെ പ്രതിരോധസംസ്കാരത്തെ മാറ്റി നിർത്തിക്കൊണ്ടുള്ള എൻ.വി. പഠനം പൂർണമല്ല. അതിനാൽ എൻ.വി. കവിതകളിലെ പാരമ്പര്യത്തെയും പ്രതിരോധത്തെയും കുറിച്ചുള്ള പഠനം പ്രാധാന്യമർഹിക്കുന്നു. ഈ നിലയ്ക്ക് എൻ.വി.കവിത മുൻനിർത്തി പാരമ്പര്യ-പ്രതിരോധ ഘടകങ്ങളെ കണ്ടെത്താനും പ്രശ്നവത്കരിക്കാനുമാണ് "പാരമ്പര്യവും പ്രതിരോധവും എൻ.വി.കൃഷ്ണവാര്യരുടെ കവിതകളെ മുൻനിർത്തിയുള്ള പഠനം' എന്ന പ്രബന്ധത്തിൽ ശ്രമിക്കുന്നത്. ആ മുഖവും ഉപസംഹാരവും കൂടാതെ നാല് അധ്യായങ്ങളായാണ് പ്രബന്ധം ക്രമീകരിച്ചിരിക്കുന്നത്. "പാരമ്പര്യവും പ്രതിരോധവും പ്രശ്നവത്കരണത്തിന്റെ രാഷ്ട്രീയം' എന്ന ആദ്യ അധ്യായത്തിൽ പാരമ്പര്യം സങ്കൽപ്പം എന്ന നിലയിൽ എങ്ങനെ പ്രവർത്തിക്കുന്നു. കണ്ടെടുക്കപ്പെട്ട പാരമ്പര്യം എന്ന ആശയം, പാരമ്പര്യത്തിന്റെ പ്രയോഗങ്ങൾ - പ്രയോജനങ്ങൾ എന്തെല്ലാമാണ്. പാരമ്പര്യം പ്രതിരോധത്തിനുള്ള മാർഗ്ഗം എന്ന നിലയിൽ എങ്ങനെ പ്രവർത്തിക്കുന്നു. തുടങ്ങിയ കാര്യങ്ങളാണ് വിശദീകരിക്കുന്നത്. ഇന്ത്യൻ ദേശീയതയെക്കുറിച്ചും അതിന്റെ പാരമ്പര്യത്തെക്കുറിച്ചുമുള്ള ചർച്ചകളാണ "ദേശീയതാസങ്കൽപ്പവും പാരമ്പര്യവും' എന്ന രണ്ടാം അധ്യായത്തിൽ ക്രോഡീകരിച്ചിരിക്കുന്നത്. "സാഹിത്യവും പ്രതിരോധവും' എന്ന മൂന്നാം അധ്യായത്തിൽ സാഹിത്യത്തിലെ പ്രതിരോധത്തിന്റെ കടന്നുവരവിനെക്കുറിച്ചാണ് അന്വേഷിക്കുന്നത്. നാലാം അധ്യായമായ "പാരമ്പര്യവും പ്രതിരോധവും എൻ.വി.കവിതയിൽ' പാരമ്പര്യത്തിന്റെ ആവിഷ്കാരം പ്രതിരോധമെന്ന നിലയിൽ എൻ.വി.കവിതയിൽ എപ്രകാരം കടന്നു വരുന്നുവെന്ന് വിശകലനം ചെയ്യുന്നു. നിലവിലുളള നിർമ്മിത പാരമ്പര്യങ്ങളെ പ്രതിരോധിക്കാനുളള ശ്രമം ഭാഷയിലും മറ്റും എൻ.വി.കൃഷ്ണവാരിയർ നടത്തുന്നത് കാണാം. അതുപോലെ തന്നെ ചില സന്ദർഭങ്ങളിൽ അതിനോട സമരസപ്പെടുന്ന രീതിയും എൻ.വി. നടത്തുന്നുണ്ട്. ഈ രണ്ടു രീതികളും കവിതകളിൽ കാണാനായി സാധിക്കുന്നുണ്ട്. അത്തരം സംഘർഷം എൻ.വി.കവിതയുടെ സവിശേഷതയാണ്.en_US
dc.description.statementofresponsibilitySandhya N.S.en_US
dc.format.extent223pen_US
dc.language.isomlen_US
dc.publisherDepartment of Malayalam, Sree Keralavarma College, Thrissuren_US
dc.subjectപാരമ്പര്യം, പ്രതിരോധം, എൻ.വി.കൃഷ്ണവാരിയർ, മലയാള ആധുനികത, ആധുനികതാവാദം, ദേശീയത, ഗാന്ധിസം. കവിത, കാല്പനികത,en_US
dc.titleപാരമ്പര്യവും രതിരോധവും എൻ.വി. കൃഷ്ണവാരിയരുടെ കവിതകളെ മുൻനിർത്തിയുള്ള പഠനം.en_US
dc.title.alternativeTradition and Resistance A Study with special reference to N.V. Krishna Warrier's Poetryen_US
dc.typeThesisen_US
dc.description.degreePh.Den_US


Files in this item

Thumbnail

This item appears in the following Collection(s)

Show simple item record